ഇന്ത്യ ബംഗ്ളദേശ് ടി20 പരമ്പരയ്ക്കുള്ള ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു
ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആണ് ആരംഭിക്കുന്നത്. മൂന്ന് ടി20 മത്സരങ്ങൾക്കുള്ള ബംഗ്ളദേശ് ടീമിനെ പ്രഖ്യാപിച്ചു.15 അംഗ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ടീമിൽ നിന്ന് റൂബൽ ഹൊസൈൻ ടീമിൽ ഇടം നേടിയില്ല. പകരം ഇടം കൈയന്‍ സ്പിന്നര്‍ അറാഫത്ത് സണ്ണിയും പേസ് ബൗളര്‍ അല്‍ അമീന് ഹൊസൈനും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും. ആദ്യ മത്സരം ഡല്‍ഹിയില്‍ ആണ് നടക്കുന്നത്. രാജ്കോട്ടിലും, നാഗ്പൂരിലുമാണ് ബാക്കി രണ്ട് മൽസരങ്ങൾ നടക്കുന്നത്.
സ്ക്വാഡ്: ഷക്കീബ് അൽ ഹസൻ, തമീം ഇക്ബാൽ, ലിറ്റൺ ദാസ്, സൗമ്യ സർക്കാർ, നെയ്ം ഷെയ്ഖ്, മുഷ്ഫിക്കർ റഹിം, മഹ്മൂദുള്ള റിയാദ്, അഫിഫ് ഹുസൈൻ, മുസദ്ദെക് ഹുസൈൻ, അമിനുൽ ഇസ്ലാം ബിപ്ലോബ്, അറഫാത്ത് സണ്ണി, മുഹമ്മദ് മുഹമ്മദ് സഫീദ് , ഷാഫിയുൽ ഇസ്ലാം.






































