ഡെൻമാർക്ക് ഓപ്പണിൽ നിന്ന് പി വി സിന്ധു പുറത്ത്
ഒഡിനിസി: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണില്‍ വനിത വിഭാത്തിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി. ഇന്നലെ നടന്ന മത്സരത്തിൽ ദക്ഷിണ കൊറിയയുടെ ആന്‍ സി യങ് ആണ് സിന്ധുവിനെ പരാജയപ്പെടുത്തിയത്. ഇതോടെ വനിത വിഭാഗത്തിൽ ഇന്ത്യയുടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ഇന്നലെ നടന്ന രണ്ടാം റൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ലോക ചാമ്ബ്യന്‍ പി.വി. സിന്ധുവിനെ തോൽപ്പിച്ചത്.
നാൽപ്പത് മിനിറ്റ് നീണ്ട് നിന്ന മത്സരത്തിൽ ആദ്യ റൗണ്ടിൽ നടത്തിയ പ്രകടനം രണ്ടാം റൗണ്ടിൽ പുറത്തെടുക്കാൻ സാധിച്ചില്ല.ആദ്യ റൗണ്ടിൽ ഗ്രിഗോറിയ മാരിസ്കയെയാണ് സിന്ധു പരാജയപ്പെടുത്തിയത്. ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയതിന് ശേഷം സിന്ധുവിന് മികച്ച പ്രകടനങ്ങൾ നടത്താൻ കഴിഞ്ഞിട്ടില്ല. ചൈന ഓപ്പണിലും കൊറിയ ഓപ്പണിലും സിന്ധുവിന് മികച്ച പ്രകടനം നടത്താൻ കഴിഞ്ഞിട്ടില്ല.






































