ഇന്ത്യ ബംഗ്ളദേശ് ക്രിക്കറ്റ് പരമ്പര നവംബർ മൂന്നിന് ആരംഭിക്കും
ഇന്ത്യയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം നവംബർ മൂന്നിന് ആരംഭിക്കും. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ബംഗ്ളദേശ് നടത്തുന്ന രണ്ടാമത്തെ പര്യടനമാണിത്. രണ്ട് ടെസ്റ്റ് മത്സരങ്ങളും, മൂന്ന് ടി20 മത്സരങ്ങളും അടങ്ങുന്നതാണ് ഈ പര്യാടനം. നവംബർ മൂന്നിന് ആദ്യ ടി20 മൽസരം നടക്കും. പിന്നീട് നവംബർ 7,10 തീയതികളിൽ രണ്ടും മൂന്നും ടി20 മത്സരങ്ങൾ നടക്കും.
നവംബർ 14ന് ആണ് ആദ്യ ടെസ്റ്റ് മൽസരം ആരംഭിക്കുന്നത്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ബംഗ്ലാദേശിന്റെ ആദ്യ മത്സരമാകും ഇതും. ആഷസ് മത്സരത്തോടെയാണ് ലോക ടെസ്റ്റ് ചാമ്ബ്യന്‍ഷിപ്പിന് തുടക്കമായത്.പാകിസ്ഥാനും, ബംഗ്ലദേശും ആണ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ മത്സരങ്ങൾ കളിക്കാത്തത്. പോയിന്റ് നിലയിൽ ഇന്ത്യ ആണ് ഇപ്പോൾ ഒന്നാമത്. ടെസ്റ്റ് റാങ്കിംഗിലെ മികച്ച 9 ടീമുകൾ 2019 ഓഗസ്റ്റ് മുതൽ 2021 ജൂൺ വരെ സൈക്കിളിൽ 3 ഹോം സീരീസുകളും 3 എവേ സീരീസുകളും കളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിക്കുന്നത്.






































