പൂർവ്വാധികം ശക്തിയോടെ ജെജെ തിരിച്ചെത്തുന്നു
ഇന്ത്യൻ ഫുട്ബാൾ താരവും, ഐഎസ്എല്ലിൽ ചെന്നൈയി സിറ്റി എഫ്സിയുടെ നായകനുമായിരുന്നു ജെ ജെ പരിക്ക് മാറി തിരിച്ചെത്തുന്നു. ചെന്നൈയുടെ ഈ സീസണിലെ ആദ്യ ഐ എസ് എല്‍ മത്സരത്തിൽ കളിക്കുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. കഴിഞ്ഞ ജൂണിൽ പരിക്ക്മൂലം കളത്തിൽ നിന്ന് മാറിനിന്ന ജെജെ പൂർവ്വാധികം ശക്തിയോടെയാണ് ആണ് തിരിച്ചെത്തുന്നത്. ജെ ജെ എത്തുന്നതോടെ ചെന്നൈ ശക്തമായ ടീമായി മാറും.
കഴിഞ്ഞ സൂപ്പര്‍ കപ്പിലും, ഐ എസ് എല്ലിലും ജെജെ കളിച്ചിരുന്നില്ല. ഇപ്പോൾ പരിക്ക് പൂർണമായി ഭേദമായതിന് ശേഷമാണ് താരം തിരിച്ചെത്തുന്നത്.2015 ൽ മോഹൻ ബഗനുമൊത്ത് ഐ-ലീഗും ചെന്നൈയിനുമായി ഇന്ത്യൻ സൂപ്പർ ലീഗും നേടി ജെജെയെ എഫ്‌പിഎഐ ഫുട്ബോൾ പ്ലെയർ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുത്തിരുന്നു.






































