യുവേഫ വനിത ചാമ്ബ്യന്‍സ് ലീഗില്‍ ആഴ്സണലിന് തകർപ്പൻ ജയം
യുവേഫ വനിതാ ചാമ്ബ്യന്‍സ് ലീഗില്‍ ഇന്നലെ നടന്ന മൽസരത്തിൽ ആഴ്സണലിന് തകർപ്പൻ ജയം. സ്ലാവിയ പ്രാഹെറ്റെയെ ആണ് ആഴ്‌സണൽ തോൽപ്പിച്ചത്. ഏഴ് ഗോളുകൾ പിറന്ന മൽസരത്തിൽ രണ്ടിനെതിരെ അഞ്ച് ഗോളുകൾക്കാണ് ആഴ്‌സണൽ സ്ലാവിയ പ്രാഹെറ്റെയെ പരാജയപ്പെടുത്തിയത്. ആഴ്‌സണൽ താരം വിവിയെനെ നാല് ഗോളുകൾ നേടി. റൗണ്ട് ഓഫ് 16ല്‍ നടന്ന ആദ്യ പാദ മത്സരത്തില്‍ ആണ് ആഴ്‌സണൽ തകർപ്പൻ പ്രകടനം നടത്തിയത്.
24,26,39,52,58 എന്നീ മിനിറ്റുകളിലാണ് ആഴ്‌സണൽ ഗോളുകൾ നേടിയത്. ആദ്യ നാല് ഗോളുകളും വിവിയെനെ ആണ് നേടിയത്. 71,88 മിനിറ്റുകളിലാണ് സ്ലാവിയ ഗോളുകൾ നേടിയത്. ഇന്നലെ നാല് ഗോളുകൾ കൂടി നേടിയതോടെ ചാമ്ബ്യന്‍സ് ലീഗില്‍ വിവിയെനെ ആറ് ഗോളുകൾ നേടി.ക്യാപ്റ്റൻ കിം ലിറ്റിൽ ആണ് ആഴ്‌സണലിന് വേണ്ടി അഞ്ചാം ഗോൾ നേടിയത്. പെനാൽറ്റിയിലൂടെയാണ് ഗോൾ നേടിയത്. കാറ്റെറിന സ്വിറ്റ്കോവയും മിയ പെർസണും ആണ് സ്ലാവിയക്ക് വേണ്ടി ഗോളുകൾ നേടിയത്.






































