Cricket Top News

ഏകദിനത്തില്‍ ചരിത്രമെഴുതി പതിനേഴുകാരൻ

October 16, 2019

author:

ഏകദിനത്തില്‍ ചരിത്രമെഴുതി പതിനേഴുകാരൻ

സഞ്ജുവിന് പുറകെ വിജയ് ഹസാര ട്രോഫിയിൽ മറ്റൊരു താരം  കൂടി ഇരട്ട ശതകം നേടി.  മുംബൈ താരം യശസ്‌വി ജയ്‌സ്വാള്‍ ആണ് ഇന്ന് ഇരട്ട ശതകം നേടിയത്.ജാര്‍ഖണ്ഡിനെതിരെ നടന്ന മത്സരത്തിലാണ് താരം ഇരട്ട ശതകം നേടിയത്. 154 പന്തില്‍ നിന്ന് 203 റൺസ് ആണ് തരാം നേടിയത്. ഇരട്ട ശതകം നേടിയതോടെ യശസ്‌വി മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി.  ലിസ്റ്റ് എ മത്സരത്തില്‍ ഡബിള്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ തരാം എന്ന നേട്ടമാണ് യശസ്‌വി  സ്വന്തമാക്കിയത്. പതിനേഴ് വയസ് ആണ് താരത്തിന്റെ പ്രായം. 17 ഫോറുകളും 12 സിക്‌സും അടങ്ങുന്നതെയിരുന്നു യശസ്‌വി ജയ്‌സ്വാളിൻറെ ഇന്നിങ്‌സ്.

മത്സരത്തിൽ  മുംബൈ 358 റൺസ് ആണ് നേടിയത്. ആദ്യ വിക്കറ്റിൽ യശസ്‌വിയും, ആദിത്യയും(78) ചേർന്ന് 200 റൺസ് ആണ് അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ജാർഖണ്ഡ്  319 റൺസിന് ഓൾഔട്ടായി. 39 റൻസിന്റെ വിജയമാണ് മുംബൈ നേടിയത്.

 

Leave a comment