യൂറോ കപ്പ് യോഗ്യത: അയർലൻഡിനെ സ്വിറ്റ്സര്‍ലാന്റ് തോൽപ്പിച്ചു
യൂറോ കപ്പ് യോഗ്യത മൽസരത്തിൽ ഗ്രൂപ്പ് ഡിയിൽ ഇന്ന് നടന്ന അയർലൻഡ് സ്വിറ്റ്സര്‍ലാന്റ് മൽസരത്തിൽ സ്വിറ്റ്സര്‍ലാന്റിന് ജയം. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു അവരുടെ വിജയം. രണ്ട് ടീമുകളും ഒപ്പത്തിനൊപ്പമാണ് മത്സരിച്ചത്. എന്നാൽ അൽപ്പം ആധിപത്യം സ്വിറ്റ്സര്‍ലാന്റിന് ആയിരുന്നു. മൽസരം തുടങ്ങി പതിനാറാം മിനിറ്റിൽ ഹാരിസ് ആണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി ഒരു ഗോളിന് മുന്നിലിട്ട് നിന്ന സ്വിറ്റ്സര്‍ലാന്റിന് രണ്ടാം പകുതിയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല.
സ്വിറ്റ്സര്‍ലാന്റിന് രണ്ടാം ഗോൾ ലഭിച്ചത് അയർലണ്ടിന്റെ പിഴവിൽ ആണ്. ഫെര്‍ണാണ്ടസ് അടിച്ച പന്ത് അയർലൻഡ് താരം ഡഫിയുടെ കാലില്‍ തട്ടി ഗോൾ ആയി മാറുകയായിരുന്നു. എന്നാൽ ഇതിൻറെ ഇടയ്ക്ക് അയർലൻഡ് ഗോളി ഷീമസ് കോള്മാന് ചുവപ്പ് കാർഡ് ലഭിച്ച് പുറത്തായി. ഹാന്റ് ബോള്‍ മൂലമാണ് റെഡ് കാർഡ് ലഭിച്ചത്. ഗ്രൂപ്പ് ഡിയിൽ ഏഴ് കളികളിൽ നിന്ന് 12 പോയിന്റുമായി അയർലൻഡും, ഡെന്മാർക്കും ഒന്നാം സ്ഥാനത്താണ്. അതിനാൽ ഗ്രൂപ്പ് ഡിയിൽ നിന്ന് ആര് ആദ്യ യോഗ്യത നേടും എന്ന ആകാശയിലാണ് ആരാധകർ.






































