പ്രോ കബഡി ലീഗ്: ബെംഗളുരു ബുള്‍സ് സെമി ഫൈനലിൽ പ്രവേശിച്ചു
പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ആദ്യ എലിമിനേറ്ററിൽ യുപി യോദ്ധയെ ബെംഗളുരു ബുള്‍സ് തോൽപ്പിച്ചു. 48-45 എന്ന സ്കോറിലാണ് ബംഗളുരു ജയിച്ചത്. ഇതോടെ ബെംഗളുരു ബുള്‍സ് സെമി ഫൈനലിൽ പ്രവേശിച്ചു. യു പിക്ക് വേണ്ടി പവൻ കുമാർ 20 റെയ്ഡ് പോയിന്റുകൾ നേടി. ആദ്യ പകുതിയിൽ തകർപ്പൻ പ്രകടനമാണ് യു പി യോദ്ധ നടത്തിയത്. ആദ്യ പത്ത് മിനിറ്റിൽ തന്നെ പവൻറെ നേതൃത്വത്തിൽ ബംഗളുരുവിനെ അവർ ഓൾഔട്ട് ആക്കി. എന്നാൽ പിന്നെ വമ്പൻ തിരിച്ചുവരവാണ് ബംഗളുരു നടത്തിയത്. പവനെ നിതേഷ് പുറത്താക്കിയതിന് ശേഷം ബംഗളുരു മത്സരത്തിലേക്ക് തിരിച്ചുവന്നു. 20-17 എന്ന സ്കോറിൽ ഒന്നാം പകുതി അവസാനിച്ചപ്പോൾ യു പി യോദ്ധ മൂന്ന് പോയിന്റിന്റെ ലീഡ് നേടിയിരുന്നു.

എന്നാൽ ഈ ലീഡ് കൂട്ടാൻ അവർക്ക് കഴിഞ്ഞില്ല. രണ്ടാം പകുതിയിൽ ജാദവ് നടത്തിയ മുന്നേറ്റത്തിൽ രണ്ട് പോയിന്റുകൾ അടുപ്പിച്ച് നേടി ബംഗളുരു ബുൾസ് മൽസരത്തിൽ ലീഡ് നേടി. പിന്നീട് ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടി മൽസരം മുന്നോട്ട് നീങ്ങി. എന്നാൽ അവസാന നിമിഷം യുപിക്ക് വേണ്ടി പവൻ രണ്ട് പോയിന്റുകൾ നേടി ലീഡ് ഉയർത്തി. എന്നാൽ അങ്കിത്തിന്റെയും , സുരേന്ദർ ഗില്ലിന്റെ പ്രകടനം അവസാന നിമിഷം മൂന്ന് പോയിൻറ് ലീഡിൽ വിജയിക്കാൻ ബംഗളുരുവിനെ സഹായിച്ചു.