സൗഹൃദ മത്സരത്തിൽ ബ്രസീലിനെ സമനിലയിൽ തളച്ച് നൈജീരിയ
ഇന്നലെ നടന്ന അന്താരാഷ്ട്ര സൗഹൃദ ഫുട്‌ബോള്‍ മത്സരത്തില്‍ നൈജീരിയ ബ്രസീലിനെ സമനിലയിൽ കുടുക്കി. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയ മൽസരത്തിൽ ബ്രസീൽ താരം നെയ്മറിന് പരിക്ക് പറ്റിയത് ബ്രസീലിന് തിരിച്ചടിയായി. മൽസരം തുടങ്ങി 12 മിനിറ്റിലാണ് നെയ്മറിന് പരിക്ക് പറ്റിയത്. നെയ്‌മർ പരിക്ക് പറ്റി കളം വിട്ടത് ബ്രസീലിന് തിരിച്ചടിയായി. പിന്നീട് മന്ത ഗതിയിലാണ് മത്സരം നടന്നത്.
35ആം മിനിറ്റിൽ നൈജീരിയക്ക് വേണ്ടി അറിബോയാണ് ആദ്യ ഗോൾ നേടിയത്. ആദ്യ പകുതി നൈജീരിയ ഒരു ഗോളിന് ലീഡ് നേടി. എന്നാൽ രണ്ടാം പകുതിയിൽ ആദ്യം തന്നെ ബ്രസീൽ സമനില ഗോൾ നേടി. കസെമിറോ ആണ് ബ്രസീലിന് വേണ്ടി ഗോൾ നേടിയത്. ഇന്നലത്തെ മൽസരം കൂടി സമനിലയിൽ പിരിഞ്ഞതോടെ തുടർച്ചയായ നാലാം മൽസരമാണ് ബ്രസീൽ വിജയം കാണാതെ സമനിലയിൽ പിരിയുന്നത്.






































