Badminton Top News

ഇന്ത്യൻ യുവതാരം ലക്ഷ്യസെന്നിന്‌ ഡച്ച്‌ ഓപ്പണ്‍ കിരീടം

October 14, 2019

author:

ഇന്ത്യൻ യുവതാരം ലക്ഷ്യസെന്നിന്‌ ഡച്ച്‌ ഓപ്പണ്‍ കിരീടം

അല്‍മെരെ: ഡച്ച്‌ ഓപ്പണ്‍ ബാഡ്‌മിന്റൺ ച്യാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യൻ യുവ താരം സ്വന്തമാക്കി. ഇന്നലെ നടന്ന ഫൈനൽ മത്സരത്തിൽ ജപ്പാന്റെ യുസുകെ ഒനൊദെരയെ ആണ് ഇന്ത്യൻ യുവതാരം തോൽപ്പിച്ചു. തകർപ്പൻ പ്രകടനമാണ് ലക്ഷ്യ നടത്തിയത്. മൂന്ന് മണിക്കൂറിന് മുകളിൽ നീണ്ട് നിന്ന മൽസരത്തിൽ ഒന്നിനെതിരെ  മൂന്ന്‌ ഗെയിമുകള്‍ക്കാണ്‌ ലക്ഷ്യ വിജയം സ്വന്തമാക്കിയത്.

എഴുപത്തിയയ്യായിരം യു.എസ്‌. ഡോളര്‍ ആണ് സമ്മാനത്തുകയായി ലക്ഷ്യക്ക് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ലോക ജൂനിയര്‍ ചാമ്ബ്യന്‍ഷിപ്പില്‍ വെങ്കലവും യൂത്ത്‌ ഒളിമ്ബിക്‌സില്‍ വെള്ളിയും നേടിയ ലക്ഷ്യ സെൻ ഇത്തവണ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യ ഗെയിമിൽ പരാജയപ്പെട്ടതിനെ ശേഷം തകർപ്പൻ പ്രകടനം നടത്തിയ ലക്ഷ്യ വിജയം അനായാസം നേടുകയായിരുന്നു.

സ്‌കോർ:  15-21, 21-14, 21-15

Leave a comment