Cricket Top News

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 326 റണ്‍സിന്റെ ലീഡ്

October 13, 2019

author:

രണ്ടാം ടെസ്റ്റിൽ ഇന്ത്യക്ക് 326 റണ്‍സിന്റെ ലീഡ്

മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യക്ക് 326 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്. ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 275 റൺസിൽ അവസാനിച്ചു.  ഇന്ത്യയുടെ തകർപ്പൻ ബൗളിങ്ങിന് മുന്നിൽ ദക്ഷിണാഫ്രിക്ക തകരുകയായിരുന്നു. കേശവ് മഹാരാജ് (72), ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസി (64), ത്യൂനിസ് ഡി ബ്രൂയിന്‍ (30), ക്വിന്റണ്‍ ഡിക്കോക്ക് (31) എന്നിവരുടെ ബാറ്റിങ് മികവിലാണ് വൻ തകർച്ചയിൽ നിന്ന് ദക്ഷിണാഫ്രിക്ക കരകയറിയത്.

36/3 എന്ന നിലയിൽ മൂന്നാം ദിവസം ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി.ക്വിന്റണ്‍ ഡിക്കോക്കും, ഫാഫ് ഡുപ്ലെസിയും ചേർന്ന് ചെറിയ ഒരു ചെറുത്ത് നിൽപ്പ് നടത്തിയെങ്കിലും ഇവരുടെ കൂട്ടുകെട്ട് 75 റൺസിൽ അവസാനിച്ചു. എന്നാൽ ഒൻപതാം വിക്കറ്റിൽ കേശവ് മഹാരാജ്, വെര്‍നോണ്‍ ഫിലാന്‍ഡര്‍ സഖ്യം 109 റൺസ് കൂട്ടിച്ചേർത്തതോടെയാണ് ദക്ഷിണാഫ്രിക്ക 275 റൺസിൽ എത്തിയത്. ഇന്ത്യക്ക് വേണ്ടി അശ്വിൻ നാല് വിക്കറ്റ് നേടിയപ്പോൾ, ഉമേഷ് യാദവ് മൂന്ന് വിക്കറ്റ് നേടി.

273/3 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രഹാനെ 59 റൺസ് നേടി പുറത്തായതിന് ശേഷം കോഹ്‌ലിയും , ജഡേജയും ചേർന്ന് അഞ്ചാം വിക്കറ്റിൽ തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. 91 റൺസ് നേടിയ ജഡേജ പുറത്തായപ്പോൾ ആണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. 225 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. 336 പന്തില്‍ 33 ബൗണ്ടറിയും, 2 സിക്സറുമടക്കം 254 റൺസ് ആണ് കൊഹ്‌ലി നേടിയത്. തൻറെ ഏഴാം ഇരട്ട സെഞ്ചുറിയാണ് കൊഹ്‌ലി ഇന്നലെ നേടിയത്.

Leave a comment