പരിക്ക് മാറി ബാഴ്സലോണ താരം ഉംറ്റിറ്റി എത്തുന്നു
ഫ്രഞ്ച് ഡിഫെൻഡർ ഇപ്പോൾ തന്റെ പരിക്കുകളിൽ നിന്ന് മടങ്ങാൻ ഒരുങ്ങുകയാണ്. കഴിഞ്ഞ ഒരു മാസമായി കാലിനേറ്റ പരിക്ക് കാരണം കളത്തിൽ ഇറങ്ങാതിരുന്ന സാമുവല്‍ ഉംറ്റിറ്റി ടീമിലേക്ക് തിരിച്ചെത്തുകയാണ്. ഇതിനായുള്ള തയ്യാറെടുപ്പുകളിലാണ് താരം. പരിക്കിന് മുമ്പുള്ള മത്സരങ്ങളി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചിട്ടുള്ളത്. എന്നാൽ 2018-19 സീസൺ മുതൽ പരിക്കിന്റെ പിടിയിലായ താരം പിന്നീട് തൻറെ ഫോമിലേക്കെത്താൻ സാധിച്ചിരുന്നില്ല.
അടുത്ത മൽസരത്തിൽ താരം ബാഴ്സലോണക്കായി കളിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി പരിക്കിൻറെ പിടിയിലായിരുന്ന താരം മുട്ടിന്റെ സർജറി ചെയ്യാൻ സമ്മതിച്ചിരുന്നില്ല. ഡിഫെൻഡറെ മുമ്പത്തെ ഫോമിലേക്ക് തിരികെ കൊണ്ടുവരാൻ ബാഴ്സലോണ എല്ലാത്തരത്തിലും സഹായിച്ചു. കഴിഞ്ഞ ദിവസം മുതൽ ഫസ്റ്റ് ടീമിനൊപ്പം താരം പരിശീലനം നടത്തി.