യൂറോ കപ്പ് യോഗ്യത: നോര്‍വെ സ്പെയിൻ മൽസരം സമനിലയിൽ അവസാനിച്ചു
യൂറോ കപ്പ് യോഗ്യത മൽസരത്തിൽ ഗ്രൂപ്പ് എഫിൽ ഇന്ന് നടന്ന നോര്‍വെ സ്പെയിൻ മൽസരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിയുകയായിരുന്നു. സീസണിൽ തകർപ്പൻ പ്രകടനം നടത്തിയ സ്പെയിൻ ഇതുവരെ ഒരു മൽസരത്തിലും പരാജയപ്പെട്ടിട്ടില്ല. ഏഴ് കളികളിൽ ആറും ജയിച്ച സ്പെയിനിൻറെ കുതിപ്പിന് തട ഇട്ടാണ് നോർവെ ഇന്ന് സമനില ഗോൾ നേടിയത്.
ഗോൾ രഹിത ഒന്നാം പകുതിക്ക് ശേഷം രണ്ടാം പകുതി തുടങ്ങി മിനിറ്റുകൾക്കുള്ളിൽ സ്പെയിൻ ആദ്യ ഗോൾ നേടി.സോള്‍ നിഗ്വെലാണ് ആണ് സ്പെയിനിന് വേണ്ടി ഗോൾ നേടിയത്. പിന്നീട് ഒരു ഗോളിനായി നോർവെ ശ്രമിച്ചെങ്കിലും സ്പെയിനിന്റെ ഡിഫൻസ് വളരെ ശക്തമായിരുന്നു. എന്നാൽ അവസാന നിമിഷം ലഭിച്ച പെനാൽറ്റി നോർവെ ഗോളാക്കി മാറ്റുകയായിരുന്നു. ജോഷ്വാ കിംഗിന്റെ വകയായിരുന്നു ഗോൾ.