രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച
മഹാരാഷ്ട്ര: ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ രണ്ടാം മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 601 റൺസ് പിന്തുടർന്ന ദക്ഷിണാഫ്രിക്കയ്ക്ക് ബാറ്റിങ് തകർച്ച. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 3 വിക്കറ്റ് നഷ്ടത്തിൽ 36 റൺസ് എടുത്തിട്ടുണ്ട്. ഡീൻ എൽഗാർ, ഐഡൻ മാർക്രം, ടെംബ ബാവുമ എന്നിവരുടെ വിക്കറ്റ് ആണ് നഷ്ടപ്പെട്ടത്. , തീനിസ് ഡി ബ്രൂയിൻ(20), അൻറിക് നോർത്ത്(2) എന്നിവരാണ് ക്രീസിൽ.ഉമേഷ് യാദവ് രണ്ട് വിക്കറ്റ് നേടിയപ്പോൾ, ഷമി ഒരു വിക്കറ്റ് നേടി.
273/3 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യ തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. രണ്ട് വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. രഹാനെ 59 റൺസ് നേടി പുറത്തായതിന് ശേഷം കോഹ്‌ലിയും , ജഡേജയും ചേർന്ന് അഞ്ചാം വിക്കറ്റിൽ തകർപ്പൻ ബാറ്റിങ് ആണ് നടത്തിയത്. 91 റൺസ് നേടിയ ജഡേജ പുറത്തായപ്പോൾ ആണ് ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്തത്. 225 റൺസ് ആണ് ഇരുവരും ചേർന്ന് നേടിയത്. കോഹ്‌ലിയുടെ തകർപ്പൻ ബാറ്റിങ് ആണ് ഇന്ത്യയെ കൂറ്റൻ സ്‌കോറിൽ എത്തിച്ചത്. 336 പന്തില്‍ 33 ബൗണ്ടറിയും, 2 സിക്സറുമടക്കം 254 റൺസ് ആണ് കൊഹ്‌ലി നേടിയത്. തൻറെ ഏഴാം ഇരട്ട സെഞ്ചുറിയാണ് കൊഹ്‌ലി ഇന്നലെ നേടിയത്.






































