യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ചെക്ക് റിപ്പബ്ലിക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു
ഇന്ന് നടന്ന യൂറൊ കപ്പ് യോഗ്യത മൽസരത്തിൽ ചെക്ക് റിപ്പബ്ലിക് ഇംഗ്ലണ്ടിനെ തോൽപ്പിച്ചു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു ചെക്ക് റിപ്പബ്ലിക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്. പത്ത് വർഷങ്ങൾക്ക് ശേഷമാണ് ഇംഗ്ലണ്ട് ഒരു യോഗ്യത മൽസരത്തിൽ തോൽക്കുന്നത്. മൽസരത്തിൽ മികച്ച പ്രകടനം നടത്തിയത് ഇംഗ്ലണ്ട് ആയിരുന്നു. കൂടുതൽ പാസുകളും, ആധിപത്യവും അവർക്ക് തന്നെ ആയിരുന്നു. ഒരു ഗോളിന് മുന്നിട്ട് നിന്നതിന് ശേഷമാണ് ഇംഗ്ലണ്ട് പരാജയത്തിലേക്ക് വീണത്.
മൽസരത്തിൽ അഞ്ചാം മിനിറ്റിൽ പെനാൽറ്റിയിലൂടെ ആദ്യ ഗോൾ നേടി ഇംഗ്ലണ്ട് ലീഡ് ഉയർത്തി. എന്നാൽ ഈ ലീഡ് അധികനേരം നീണ്ട് നിന്നില്ല ഒൻപതാം മിനിറ്റിൽ ചെക്ക് റിപ്പബ്ലിക് സമനില ഗോൾ നേടി. പിന്നീട് ഇരു ടീമുകളും ഗോളിന് വേണ്ടി പരിശ്രമിച്ചെങ്കിലും ഗോൾ നേടാൻ ഇരു ടീമുകൾക്കും സാധിച്ചില്ല. എന്നാൽ മത്സരം അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ ചെക്ക് റിപ്പബ്ലിക് രണ്ടാം ഗോൾ നേടി. ഒന്ഡ്രാസെക് ആണ് ചെക്ക് റിപ്പബ്ലിക്കിന് വേണ്ടി വിജയ ഗോൾ നേടിയത്.






































