ദേശീയ റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ച് ദ്യുതി ചന്ദ്
വനിതകളുടെ 100 മീറ്ററില്‍ പുതിയ ദേശീയ റെക്കോഡ് നേടി ദ്യുതി ചന്ദ്. 59-ാമത് ദേശീയ ഓപ്പണ്‍ അത്‌ലറ്റിക്‌സിൽ ഇന്നലെ നടന്ന വനിതകളുടെ 100 മീറ്റർ ഓട്ടത്തിൽ ആണ് തൻറെ തന്നെ റെക്കോര്‍ഡ് വീണ്ടും തിരുത്തിക്കുറിച്ചത്. 100 മീറ്റർ ദ്യുതി 11.22 സെക്കൻഡിൽ ആണ് പൂർത്തിയാക്കിയത്. ഇന്നലെ നടന്ന 100 മീറ്റർ സെമിഫൈനൽ മത്സരത്തിൽ ആണ് പുതിയ ദേശീയ റെക്കോഡ് പിറന്നത്.
കഴിഞ്ഞ ദേശീയ റെക്കോർഡ് 11.26 സെക്കൻഡായിരുന്നു. ദ്യുതി,രചിതയും സംയുക്തമായി കൈവശം വച്ചിരുന്ന സമയമാണ് ഇപ്പോൾ തിരുത്തിയത്. 11.15 സെക്കന്‍ഡില്‍ 100 മീറ്റര്‍ പൂര്‍ത്തിയാക്കിയാൽ മാത്രമാണ് ഒളിമ്ബിക് യോഗ്യത ലഭിക്കു. അടുത്ത വർഷം ജൂണിന് മുമ്പ് ദ്യുതി ഇത് പൂർത്തിയാക്കിയാൽ ഒളിമ്ബിക്സിൽ മത്സരിക്കാൻ കഴിയും.






































