Foot Ball Top News

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാൻസിന് ജയം

October 12, 2019

author:

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാൻസിന് ജയം

യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ ഫ്രാൻസ് ഐസ്ലാന്‍ഡിനെ തോൽപ്പിച്ചു. മറുപടിയില്ലാത്ത ഒരു ഗോളിനാണ് ഫ്രാൻസ് വിജയിച്ചത്. ഇന്ന് നടന്ന ഗ്രൂപ്പ് എച്  മൽസരത്തിൽ  ചെല്‍സി താരം ഒലിവിയര്‍ ജിറൂദിന്റെ ഗോളിലൂടെയാണ് ഫ്രാൻസ് വിജയിച്ചത്. ഗോൾരഹിത ആദ്യ പകുതിക്ക് ശേഷം അറുപത്തിയാറാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഫ്രാൻസ് ഗോൾ ആക്കി മാറ്റുകയായിരുന്നു. ഗ്രീസ്മാന്‍ ഐസ്ലാന്‍ഡ് താരം അരി സ്‌കുലാസണുമായി കൂട്ടിയിടിച്ചതാണ് പെനാൽറ്റിയിലേക്ക് കലാശിച്ചത്.

മൽസരത്തിൽ ഫ്രാൻസിന് തന്നെയായിരുന്നു ആധിപത്യം. പല തവണ ഗോൾ മുഖത്തേക്ക് പന്ത് എത്തിയെങ്കിലും ഗോളായി മട്ടൻ അവർക്ക് കഴിഞ്ഞിരുന്നില്ല. ഐസ്ലാന്‍ഡ് ആറ് വർഷങ്ങൾക്കിടെ ഇത് ആദ്യമായാണ് ഹോം ഗ്രൗണ്ടിൽ ഒരു യോഗ്യത മൽസരം തോൽക്കുന്നത്. എമ്ബപ്പെ, പോഗ്ബ, ലോറിസ് എന്നീ സൂപ്പർ താരങ്ങൾ ഇല്ലാതെയാണ് ഫ്രാൻസ് ഇന്ന് മത്സരിക്കാൻ ഇറങ്ങിയത്.

Leave a comment