ജാവലിന്‍ ത്രോയില്‍ സ്വർണ്ണം നേടി അന്നു റാണി
ലോക അത്ലറ്റിക് മീറ്റിൽ ഇന്ത്യക്ക് വേണ്ടി മികച്ച പ്രകടനം നടത്തിയ അന്നു റാണി 59-ാമത് ദേശീയ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്ബ്യന്‍ഷിപ്പിൽ സ്വർണ്ണം നേടി. ഇന്നലെ നടന്ന മൽസരത്തിൽ 58.60 മീറ്റർ എറിഞ്ഞാണ് അന്നു സ്വർണ്ണം നേടിയത്. ദേശീയ മീറ്റിൽ റെയില്‍വേയ്സിന് വേണ്ടിയാണ് അന്നു മത്സരിക്കുന്നത്.
ദോഹയിൽ നടന്ന ലോക അത്ലറ്റിക് മീറ്റിൽ അന്നു എട്ടാം സ്ഥാനം നേടിയിരുന്നു.കൂടാതെ സെമിയിൽ പുതിയ ദേശീയ റെക്കോഡും നേടിയിരുന്നു. 62.43 മീറ്റര്‍ എറിഞ്ഞാണ് അന്നു പുതിയ റെക്കോഡ് നേടിയത്. സ്വന്തം പേരിലുള്ള റെക്കോഡ് ആണ് അന്നു തിരുത്തിയത്. ലോക ചാമ്ബ്യന്‍ഷിപ്പില്‍ ജാവലിൻ ത്രോയിൽ ഒരു ഇന്ത്യൻ താരം ഫൈനലിൽ എത്തുന്നത് ആദ്യമായിട്ടായിരുന്നു.






































