ഇന്ത്യ ദക്ഷിണാഫ്രിക്ക രണ്ടാം വനിത ഏകദിനം: ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു
വഡോദര: ടി20 പരമ്പരക്ക് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ഏകദിന പരമ്പരയിലെ രണ്ടാം മൽസരം ആരംഭിച്ചു. ആദ്യം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി ഒടുവിൽ വിവരം കിട്ടുമ്പോൾ ദക്ഷിണാഫ്രിക്ക 27 ഓവറിൽ 116/1 എന്ന നിലയിലാണ്. 52 റൺസുമായി ലോറയും, 17 റൺസുമായി തൃഷയുമാണ് ക്രീസിൽ. 40 റൺസ് നേടിയ ലീയുടെ വിക്കറ്റ് ആണ് നഷ്ടപ്പെട്ടത്. പൂനം യാദവിനാണ് വിക്കറ്റ് ലഭിച്ചത്. ആദ്യ ഏകദിനം ഇന്ത്യ ജയിച്ചിരുന്നു.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മികച്ച തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റിൽ ലീയും, ലോറയും ചേർന്ന് 76 റൺസ് നേടി. ആദ്യ ഏകദിനത്തിൽ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ ആണ് വിജയം സ്വന്തമാക്കിയത്.






































