ഇറാനിയൻ സ്ത്രീകൾ സ്റ്റേഡിയത്തിൽ എത്തിയ ആദ്യ മൽസരത്തിൽ ഇറാൻ നേടിയത് 14 ഗോളുകൾ
40 വർഷങ്ങൾക്ക് ശേഷം ഇറാനിയൻ സ്ത്രീകൾ സ്റ്റേഡിയത്തിൽ എത്തിയ ആദ്യ മൽസരത്തിൽ ഇറാന് തകർപ്പൻ ജയം. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്നലെ നടന്ന മൽസരത്തിൽ കമ്ബോഡിയക്കെതിരെ ഇറാൻ നേടിയത് 14 ഗോളുകൾ ആണ്. സ്ത്രീകളെ ഇറാൻ വരവേറ്റത് 14 ഗോളുകളുമായിട്ടാണ്. കമ്ബോഡിയയുടെ ഫുഡ്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവിയാണ് ഇന്നലെ നടന്നത്.
1979 ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായിട്ടാണ് ഇറാനിലെ സ്ത്രീകൾക്ക് ഒരു ഫുട്ബോൾ മത്സരം കാണാൻ അനുവാദം ലഭിക്കുന്നത്. 3500ല്‍ അധികം സ്ത്രീകള്‍ ആണ് ഇന്നലെ മൽസരം കാണാൻ ഗ്യാലറിയിൽ ഉണ്ടായിരുന്നത്. ദേശീയ പതാകയും കൊണ്ടാണ് വനിതകൾ മത്സരം കാണാൻ എത്തിയത്. മൽസരം തുടങ്ങി അഞ്ചാം മിനിറ്റിൽ ആദ്യ ഗോൾ പിറന്നു. പിന്നീട് അങ്ങോട്ട് ഗോൾ മഴ ആയിരുന്നു. അഹമ്മദ് നൗറോള്ളാഹി ആണ് ആദ്യ ഗോൾ നേടിയത്. എമ്പത്തിയഞ്ചാം മിനിറ്റിൽ ആണ് അവസാന ഗോൾ പിറന്നത്. കരീം നാല് ഗോളുകൾ നേടി.






































