ജിങ്കന് പരിക്ക്: ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്ത്
ഇന്ത്യയുടെ ഡിഫൻഡർ താരം സന്ദേശ് ജിങ്കൻ ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ നിന്ന് പുറത്തായി. പരിക്ക് മൂലമാണ് താരം ടീമിൽ നിന്ന് പുറത്തായത്. ഇന്നലെ നടന്ന സൗഹൃദ മത്സരത്തിൽ കണങ്കാലിന് ഏറ്റ പരിക്കാണ് വിനയായത്. ജിങ്കൻ പുറത്തായതോടെ ഇന്ത്യക്ക് വലിയ ഒരു തിരിച്ചടിയാണ് ഉണ്ടായത്. ഒക്ടോബർ 15ന് നടക്കുന്ന ബംഗ്ലാദേശിനെതിരെയുള്ള ലോകകപ്പ് യോഗ്യത മൽസരത്തിൽ ജിങ്കൻ ഉണ്ടാകില്ല.
ആറ് മാസത്തോളം വിശ്രമം വേണമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. നോർത്ത് ഈസ്റ്റിനെതിരെ നടന്ന മത്സരത്തിൽ ആണ് താരത്തിന് പരിക്ക് ഏറ്റത്. മൽസരം തുടങ്ങി പത്താം മിനിറ്റിലാണ് താരത്തിന് പരിക്കേറ്റത്. ലോകകപ്പ് യോഗ്യതയിലെ ഇന്ത്യയുടെ നിർണായക . ഒക്ടോബർ 15ന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ആണ് മത്സരം നടക്കുക. ആദ്യ മത്സരത്തിൽ ഒമാനോട് തോൽക്കുകയും, രണ്ടാം മൽസരത്തിൽ ഖത്തറിനെ സമനിലയിൽ കുരുക്കുകയും ചെയ്ത ഇന്ത്യക്ക് മൂന്നാം മൽസരം വളരെ നിർണായകമാണ്.






































