Athletics Top News

 നാല് വർഷത്തേക്ക് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറിന് വിലക്ക്

October 9, 2019

author:

 നാല് വർഷത്തേക്ക് ഇന്ത്യന്‍ അത്‌ലറ്റ് നിര്‍മല ഷിയോറിന് വിലക്ക്

മൊണാക്കോ: ഇന്ത്യൻ അത്‌ലറ്റ് താരം നിര്‍മല ഷിയോറിനെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്  നാല് വർഷത്തേക്ക് വിലക്കി. അത്‌ലറ്റിക് ഇന്റഗ്രറ്റി യൂണിറ്റാണ് നിർമാലയെ വിലക്കിയത്. നിരോധിത സ്റ്റീറോയിഡുകളായ ഡ്രോസ്റ്റനോളോന്‍, മെറ്റെനോളോന്‍ എന്നിവയുടെ സാന്നിധ്യം നിര്‍മലയുടെ സാമ്ബിളില്‍  കണ്ടെത്തിയതോടെയാണ് അത്‌ലറ്റിക് ഇന്റഗ്രറ്റി യൂണിറ്റ് വിലക്ക് ഏർപ്പെടുത്തിയത്.

 

വിലക്ക് പ്രാബല്യത്തിൽ വന്നതോടെ നിർമലയ്ക്ക് ലഭിച്ച മെഡലുകൾ നഷ്ട്ടമാകും. 2017ലെ  ഏഷ്യന്‍ അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ നിർമല രണ്ട് സ്വർണ്ണ മെഡലുകൾ നേടിയിരുന്നു. ഇവ നഷ്ട്ടമാകും. 400, 4×400 മീറ്റര്‍ റിലേ മൽസരങ്ങളിലാണ് താരത്തിന് സ്വർണ്ണ മെഡൽ ലഭിച്ചത് ലഭിച്ചത്.

Leave a comment