ലോക അത്ലറ്റിക്സിൽ ചാമ്പ്യന്മാരായി അമേരിക്ക
ദോഹ: ദോഹയിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ അമേരിക്കയ്ക്ക് കിരീടം. കൊടും ചൂടിലും തളരാതെ പൊരുതിയ അമേരിക്കൻ കായിക താരങ്ങൾ 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് കിരീടം ചൂടിയത്. അതെ സമയം, കെനിയ രണ്ടാം സ്ഥാനവും ജമൈക്ക മൂന്നാം സ്ഥാനവും സ്വന്തമാക്കി. നാലാം സ്ഥാനത്ത് ചൈനയും ഇടം നേടി.
എന്നാൽ ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടംനേടാനായില്ല. ഇതോടെ 2003ല്‍ അഞ്ജു ബോബി ജോര്‍ജ് ലോംഗ്ജംപിൽ നേടിയ വെങ്കലം മാറ്റിനിര്‍ത്തിക്കഴിഞ്ഞാല്‍ രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് സാധിച്ചില്ല.
കിരീട ജേതാക്കളായ അമേരിക്കയ്ക്ക് സ്വർണം-14, വെള്ളി-11, വെങ്കലം-04ഉം കിട്ടി. രണ്ടാം സ്ഥാനത്തെത്തിയെ കെനിയ- സ്വർണം-05, വെള്ളി-02, വെങ്കലം-04ഉം, ജമൈക്ക- സ്വർണം-03, വെള്ളി-05, വെങ്കലം-03ഉം നേടിയപ്പോൾ നാലാം സ്ഥാനക്കാരായ ചൈന- സ്വർണം-03, വെള്ളി-03, വെങ്കലം-03 ഉം സ്വന്തമാക്കി.






































