Cricket Top News

മുത്തയ്യ മുരളീധരനൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കി അശ്വിൻ 

October 6, 2019

author:

മുത്തയ്യ മുരളീധരനൊപ്പം ചരിത്ര നേട്ടം സ്വന്തമാക്കി അശ്വിൻ 

ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിൽ ജയത്തിനൊപ്പം, റെക്കോഡുകളും വാരി കൂട്ടുകയാണ് ഇന്ത്യ. എട്ട് വിക്കറ്റ് നേടിയതോടെ ചരിത്ര നേട്ടമാണ് അശ്വിൻ സ്വന്തമാക്കിയത്. ടെസ്റ്റിൽ 350 വിക്കറ്റ് പൂർത്തിയാക്കിയ താരം മുത്തയ്യ മുരളീധരനൊപ്പം ചരിത്രനേട്ടത്തിന് അർഹനായിരിക്കുയാണ്.  ടെസ്റ്റ് ക്രിക്കറ്റിൽ  ഏറ്റവും വേഗത്തില്‍ 350 വിക്കറ്റ് നേടുന്ന തരാമെന്ന് ബഹുമതിയാണ് അശ്വിൻ മുരളീധരനൊപ്പം പങ്കിട്ടത്. 66 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ് 350 വിക്കറ്റ് രണ്ടുപേരും നേടിയത്.

ആദ്യ ഇന്നിങ്സിൽ ഏഴും, രണ്ടാം ഇന്നിങ്സിൽ ഒന്ന് വിക്കറ്റ് നേടിയാണ് അശ്വിൻ 350 വിക്കറ്റ് നേടിയത്. തെയൂനിസ് ഡിബ്രൂയിനെ പുറത്താക്കിയാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ അമ്പത് വിക്കറ്റ് നേടിയെന്ന് റെക്കോഡും അശ്വിൻറെ പേരിലാണ്. കുംബ്ലെയായാണ് ഇതിന് മുമ്പ് ഇന്ത്യൻ താരങ്ങളിൽ 350 വിക്കറ്റ് നേടിയത്. എന്നാൽ ഇത് 77 ടെസ്റ്റ് മത്സരങ്ങളിൽ നിന്നാണ്.

Leave a comment