പ്രീ സീസൺ: ഗോകുലം കേരള എഫ് സി ചെന്നൈയിന് എഫ് സി മൽസരം ഒക്ടോബർ എട്ടിന്
ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നടക്കുന്ന പ്രീ സീസൺ മത്സരത്തിൽ ചെന്നൈയിന് എഫ് സി ഗോകുലം കേരള എഫ് സിയെ ഒക്ടോബർ എട്ടിന് നേരിടും. ചെന്നൈയിൽ വെച്ചാണ് മൽസരം നടക്കുക. പ്രീ സീസണിൽ ഗോകുലം മികച്ച പ്രകടനമാണ് നടത്തുന്നത്. ആദ്യ മത്സരത്തിൽ പരാജയപ്പെട്ട ഗോകുലം ടീം പിന്നീട് മികച്ച തിരിച്ചുവരവാണ് നടത്തിയത്. ആദ്യ മത്സരത്തിൽ കേരള സന്തോഷ് ട്രോഫി ടീമിനോട് ഗോകുലം പരാജയപ്പെട്ടിരുന്നു.
പിന്നീട് നടന്ന രണ്ടാം മത്സരത്തിൽ മുംബൈ സിറ്റിയെ സമനിലയിൽ തളക്കുകയും, മൂന്നാം മൽസരത്തിൽ മുൻ ഐഎസ്എൽ ചാമ്പ്യന്മാരായ ബെംഗളൂരു എഫ് സിയെ പരാജയപ്പെടുത്തുകയും ചെയ്തു. ബെംഗളൂരു എഫ് സിയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് തോൽപ്പിച്ചത്. നാലാം മത്സരത്തിനായി ഗോകുലം ടീം ഇന്ന് ചെന്നൈയിൽ എത്തി.






































