ഫ്രഞ്ച് ലീഗില്‍ പി എസ് ജിക്ക് തകർപ്പൻ ജയം
ഫ്രഞ്ച് ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പി എസ് ജിക്ക് തകർപ്പൻ ജയം. ആംഗേര്‍സിനെ ആണ് പി എസ് ജി തോൽപ്പിച്ചത്. മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് പി എസ് ജി ആംഗേര്‍സിനെ പരാജയപ്പെടുത്തിയത്. മൽസരത്തിൽ എമ്ബപ്പെ, കവാനി എന്നിവർ ഇല്ലായിരുന്നു. പി എസ് ജിക്ക് വേണ്ടി ഇക്കാര്‍ഡി, നെയ്മര്‍, പാബ്ലോ, ഇഡ്രിസ എന്നിവരാണ് ഗോളുകൾ നേടിയത്. തുടക്കം മുതൽ തകര്പ്പന് പ്രകടനമാണ് പി എസ് ജി കാഴ്ചവെച്ചത്.
ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ ആണ് നെയ്മറിൻറെ ടീം നേടിയത്. മത്സരം തുടങ്ങി പതിമൂന്നാം മിനിറ്റിൽ പിഎസ്ജി ആദ്യ ഗോൾ നേടി. പാബ്ലോ ആണ് ആദ്യ ഗോൾ നേടിയത്. 37,59,90 എന്നീ മിനിറ്റുകളിലാണ് അവർ ഗോൾ നേടിയത്. ജയത്തോടെ ഗ്രുപ്പിൽ ഒന്നാമതെത്തിയ പി എസ് ജി 21 പോയന്റുമായി ലീഗിൽ ഒന്നാമതെത്തി.






































