വനിത ഏകദിനം: ശ്രീലങ്കയെക്കെതിരെ ഓസ്ട്രേലിയക്ക് തകർപ്പൻ ജയം
ബ്രിസ്ബേൻ: ശ്രീലങ്ക ഓസ്ട്രേലിയ ആദ്യ വനിത ഏകദിന മത്സരത്തിൽ ഓസ്ട്രേലിയക് തകർപ്പൻ ജയം. ഇന്നലെ നടന്ന മൽസരത്തിൽ ശ്രീലങ്കയെ 157 റൺസിനാണ് തോൽപ്പിച്ചത്. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബാറ്റിങ് ആണ് ഓസ്ട്രേലിയ നടത്തിയത്. നിശ്ചിത അമ്പത് ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 281 റൺസാണ് ഓസ്ട്രേലിയ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയെ ഓസ്ട്രേലിയ 124 റൺസിന് ഓൾഔട്ടാക്കി. ഓസ്ട്രേലിയൻ ബൗളർമാരുടെ തകർപ്പൻ പ്രകടനത്തിൽ ശ്രീലങ്ക തകരുകയായിരുന്നു. ഓസ്ട്രേലിയക്ക് വേണ്ടി ഗാർഡ്നർ,ടായില എന്നിവർ രണ്ട് വിക്കറ്റ് വീതം ബേദി.
ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്ക് വേണ്ടി റെയ്ച്ചൽ(56),മെഗ്(73),ബെത് മൂണി(66) എന്നിവരുടെ ബാറ്റിങ് മികവിലാണ് ഓസ്ട്രേലിയ മികച്ച സ്കോർ നേടിയത്. ശ്രീലങ്കയ്ക്ക് വേണ്ടി ഉദ്ദേശിക രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിൽ 30 റൺസ് നേടിയ ശശികലയാണ് ടോപ് സ്കോറർ. ശ്രീലങ്കയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്.ടി20 മൽസരം ഓസ്ട്രേലിയ തൂത്തുവാരിയിരുന്നു.






































