ഐഎസ്എൽ: ബംഗളൂരു എഫ്‌സിയുടെ ഹോം ഗ്രൗണ്ട് ശ്രീ കണ്ടീരവ സ്റ്റേഡിയം തന്നെ
ബംഗളൂരു: ഐഎസ്എലിന്റെ ആറാം സീസണിന് മുന്നോടിയായി നിലവിലെ ചാമ്പ്യൻമാരായ ബെംഗളൂരു എഫ്സിയുടെ ഹോം മത്സരങ്ങള്‍ എവിടെ നടക്കും എന്നതിനുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായി. നിലവിലെ അവരുടെ ഹോം ഗ്രൗണ്ട് ആയ ബംഗളുരു ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിൽ തന്നെ ഇത്തവണ മത്സരങ്ങൾ നടത്താൻ കഴിയും. കര്‍ണാടക സര്‍ക്കാരിന്റെ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് യൂത്ത് എമ്ബവര്‍മെന്റ് ആന്‍ഡ് സ്പോര്‍ട്സ് ഇതിനുള്ള അനുമതി നൽകി. ഇതിനായി ബെംഗളൂരു എഫ് സി 78 ലക്ഷം രൂപ മുടക്കേണ്ടതായി വരും.
സ്റ്റേഡിയം ഉപയോഗിക്കുന്നതിനുള്ള നിയമതടസങ്ങൾ കണക്കിലെടുത്താണ് അവർ പുതിയ ഹോം ഗ്രൗണ്ടിലേക്ക് മാറാൻ തീരുമാനിച്ചിരുന്നു. കർണാടക സർക്കാരിന് കീഴിലുളള കണ്ഠീരവ സ്റ്റേഡിയം ബിഎഫ്സിയുടെ ഹോം ഗ്രൗണ്ടായതോടെ പരിശീലനത്തിന് അവസരം കിട്ടുന്നില്ലെന്ന് അര്‍ജുന അവാര്‍ഡ് ജേതാവ് അശ്വിനി നാച്ചപ്പയും, നാല്‍പ്പത്തിയൊന്‍പതോളം മറ്റ് പരിശീലകരും ചേർന്ന് നൽകിയ പരാതിയാണ് സ്റ്റേഡിയം ലഭിക്കുന്നതിന് തടസ്സമായത്. ഈ പരാതിയിൽ കോടതി ബംഗളുരു എഫ്സിയെ ഇവിടെ കളിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. ഈ വിധിക്കാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്.