ഇമ്രാൻ ഖാന് ഇന്ന് അറുപത്തിഏഴാം ജന്മദിനം
പാക്കിസ്ഥാൻ പ്രധാനമന്ത്രിയും മുൻ ക്രിക്കറ്റ് ക്യാപ്റ്റനും പാകിസ്താൻ ക്രിക്കറ്റ് ടീമിലെ ഓൾറൗണ്ടറായിരുന്നു ഇമ്രാൻ ഖാന് ഇന്ന് അറുപത്തിഏഴാം ജന്മദിനം. 1952 ഒക്ടോബർ 05 ന് പാകിസ്താനിലെ ലാഹോറിലാണ് ഇദ്ദേഹം ജനിച്ചത്. 1971 മുതൽ 1992 വരെ ഏകദേശം 21 വർഷത്തോളം അദ്ദേഹം പാകിസ്താന് വേണ്ടി കളിച്ചു.
നിലവിൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായ അദ്ദേഹം 300 ടെസ്റ്റ് വിക്കറ്റുകൾ നേടുന്ന ആദ്യ പാകിസ്താൻ കളിക്കാരനാണ് ഇമ്രാൻ ഖാൻ. മാത്രമല്ല, ‘ടെസ്റ്റ് ഡബിൾ’ എന്ന് അറിയപ്പെടുന്ന 3000 റൺസും 300 വിക്കറ്റും നേടുന്ന ലോകത്തെ മൂന്നാമത്തെ കളിക്കാരനുമാണ് ഇദ്ദേഹം. 1982/83 കാലഘട്ടത്തിൽ ഇന്ത്യക്കെതിരെ പാകിസ്താനിൽ നടന്ന ടെസ്റ്റ് സീരീസിലാണ് ഇമ്രാൻ ഖാൻ കൂടൂതൽ നേട്ടം കൊയ്തത്. 6 ടെസ്റ്റുകളുണ്ടായിരുന്ന പരമ്പരയിൽ 13.95 ആവറേജിൽ 40 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. പാകിസ്താനെ ഏറ്റവും കൂടൂതൽ ടെസ്റ്റിലും ഏകദിനത്തിലും നയിച്ച ക്യാപ്റ്റനും ഇമ്രാൻ ഖാൻ തന്നെ. 48 ടെസ്റ്റുകളിലും 139 ഏകദിനങ്ങളിലും അദ്ദേഹം പാകിസ്താനെ നയിച്ചു. ഇമ്രാൻ ഖാന്റെ നായക പദവിയിലാണ് 1992ലെ ലോകകപ്പ്, പാകിസ്താൻ നേടിയത്.
ക്രിക്കറ്റിൽ നിന്നും വിരമിച്ച ശേഷം 1996 ൽ തഹ്‌രീകെ ഇൻസാഫ് പാർട്ടി രൂപീകരിച്ചുകൊണ്ട് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടന്നു. ലാഹോറിൽ ഒരു ക്യാൻസർ ചികിത്സാ കേന്ദ്രവും അദ്ദേഹം സ്ഥാപിച്ചു.