വിശാഖപട്ടണം ടെസ്റ്റ്: എല്‍ഗറിനും, ഡികോക്കിനും സെഞ്ചുറി, ദക്ഷിണാഫ്രിക്ക പൊരുതുന്നു
വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിൽ ആദ്യം തകർന്ന ദക്ഷിണാഫ്രിക്ക എല്‍ഗറിനും, ഡികോക്കിനും സെഞ്ചുറിയുടെ ബലത്തിൽ ഭേദപ്പെട്ട സ്കോറിൽ എത്തി. മൂന്നാം ദിവസം കളി അവസാനിക്കുമ്പോൾ ദക്ഷിണാഫ്രിക്ക 385-8 എന്ന നിലയിലാണ്. ഇന്ത്യയുടെ കൂറ്റന്‍ ഒന്നാം ഇന്നിങ്സ് സ്കോറിന് എതിരെ നല്ല രീതിയിൽ പൊരുതുകയാണ് ദക്ഷിണാഫ്രിക്ക. 178/5 എന്ന നിലയിൽ തകർന്ന ദക്ഷിണാഫ്രിക്കയെ എല്‍ഗറും, ഡികോക്കും ചേർന്ന് കരകയറ്റുകയായിരുന്നു. ആറാം വിക്കറ്റിൽ ഇരുവരും ചേർന്ന് 164 റൺസാണ് അടിച്ചുകൂട്ടിയത്. എല്‍ഗർ 160 റൺസ് നേടിയപ്പോൾ, ഡികോക് 111 റൺസ് നേടി. കേശവും(3), മുത്തുസാമിയുമാണ്(12) ക്രീസിൽ. ഇന്ത്യക്ക് വേണ്ടി അശ്വിൻ അഞ്ച് വിക്കറ്റ് നേടി. ജഡേജ രണ്ടും, ഇഷാന്ത് ശർമ ഒരു വിക്കറ്റും നേടി.
39/3 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് സ്കോർ 63 ൽ എത്തിയപ്പോൾ നാലാം വിക്കറ്റ് നഷ്ടമായി. പിന്നീട് അഞ്ചാം വിക്കറ്റിൽ നായകൻ ഫാഫ് ഡു പ്ലെസിസും(55), എല്‍ഗറും ചേർന്ന് 115 റൺസ് നേടി. പിന്നീടെത്തിയ ഡികോക്കുമായി ചേർന്ന് എല്‍ഗർ മികച്ച ബാറ്റിങ് കാഴ്ചവെച്ചു. ഇരുവരുടെയും വിക്കറ്റ് വീണതോടെ ദക്ഷിണാഫ്രിക്കയുടെ റൺസിന്റെ വേഗതകുറഞ്ഞു. 117 റൺസ് പുറകിലാണ് ദക്ഷിണാഫ്രിക്ക.
202/0 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്.രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 176 റൺസ് എടുത്ത രോഹിതിനെ മഹാരാജ് ആണ് പുറത്താക്കിയത്. രണ്ടാം ദിവസമായ ഇന്ന് ഇന്ത്യ വളരെ വേഗത്തിലാണ് റൻസുകൾ വാരികൂട്ടിയത്. മായങ്ക് തകർപ്പൻ പ്രകടനത്തിലൂടെ ഡബിൾ നേടുകയും ചെയ്തു. എന്നാൽ രോഹിതും, മായങ്കും ഒഴിച്ച് ഇന്ത്യൻ നിരയിൽ ബാക്കി ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ മൂന്ന് വിക്കറ്റ് നേടി.






































