ഇന്ത്യ ദക്ഷിണാഫ്രിക്ക ആറാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്ക് വമ്പൻ ജയം
സൂററ്റ്: അവസാന മൽസരത്തിൽ അടിതെറ്റി വീണ് ഇന്ത്യ. ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ ആറാം മൽസരത്തിൽ ഇന്ത്യക്ക് വമ്പൻ തോൽവി. 105 റൺസിനാണ് ഇന്ത്യ തോറ്റത്.ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. തകർപ്പൻ ബാറ്റിംഗ് ആണ് അവർ കാഴ്ചവെച്ചത്. നിശ്‌ചിത 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 175 റൺസാണ് ദക്ഷിണാഫ്രിക്ക നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ അവർ 70ന് ഓൾഔട്ടാക്കി.
ബാറ്റിങ്ങിലും ബൗളിങ്ങിലും ദക്ഷിണാഫ്രിക്ക തിളങ്ങിയ മത്സരത്തിൽ ഇന്ത്യ തകർന്നടിയുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി ലീ 84 റൺസ് നേടി. ലീയുടെയും, ലൂസിൻറെയും(62) മികച്ച ബാറ്റിങ്ങിങ്ങിയാലാണ് 175 റൺസ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ ദക്ഷിണാഫ്രിക്കയുടെ ബൗളർമാർ എറിഞ്ഞിടുകയായിരുന്നു. 26 റൺസ് നേടിയ വേദയാണ് ടോപ് സ്‌കോറർ. മൂന്ന് മൽസരങ്ങൾ ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിരുന്നു.






































