ശ്രീലങ്ക ഓസ്‌ട്രേലിയ ആദ്യ വനിത ഏകദിനം ആരംഭിച്ചു
ബ്രിസ്ബേൻ: ശ്രീലങ്ക ഓസ്‌ട്രേലിയ ആദ്യ വനിത ഏകദിനം ആരംഭിച്ചു. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് ആരംഭിച്ചു. ഓസ്‌ട്രേലിയക്ക് ഒരു വിക്കറ്റ് നഷ്ട്ടമായി. ഒടുവിൽ വിവരം കിട്ടുമ്പോൾ 24 ഓവറിൽ 138/1 എന്ന നിലയിലാണ്. എട്ട് റൺസ് എടുത്ത അലിസ്സ ഹീലിയുടെ വിക്കറ്റ് ആണ് ഓസ്‌ട്രേലിയക്ക് നഷ്ടമായത്. 52 റൺസുമായി റെയ്ച്ചലും, 73 റൺസുമായി മേഗ്ഗുമാണ് ക്രീസിൽ. മികച്ച പ്രകടനമാണ് ഓസ്‌ട്രേലിയ നടത്തുന്നത്.
ശ്രീലങ്കയുടെ ഓസ്ട്രേലിയൻ പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങൾ ആണ് ഉള്ളത്.ടി20 മൽസരം ഓസ്‌ട്രേലിയ തൂത്തുവാരിയിരുന്നു. ഓസ്‌ട്രേലിയൻ പര്യടനത്തിന് ശേഷം ശ്രീലങ്കയുടെ അടുത്ത മത്സരം ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ്.






































