Cricket Top News

രോഹിത്-മായങ്ക് ഓപ്പണിങ് കൂട്ടുകെട്ടിന് പുതിയ റെക്കോഡ്

October 4, 2019

author:

രോഹിത്-മായങ്ക് ഓപ്പണിങ് കൂട്ടുകെട്ടിന് പുതിയ റെക്കോഡ്

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്സിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ സമ്മാനിച്ച രണ്ട് താരങ്ങൾ ആണ് രോഹിതും, മയങ്കും. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 317 റൺസ് ]ആണ് നേടിയത്. ഇരുവരും ചേർന്ന് ഒരു റെക്കോഡ് സ്വന്തമാക്കിയിരിക്കുകയാണ്. ഒരു ടെസ്റ്റ് ഇന്നിങ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഓപ്പണിങ് സഖ്യം എന്ന റെക്കോഡ് ആണ് ഇരുവരും നേടിയത്. 12 സിക്‌സ് ആണ് ഇരുവരും ചേർന്ന് നേടിയത്. രണ്ട് പേരും ആറ് സിക്‌സ് വീതം നേടി.

മാത്യൂ ഹെയ്ഡനും ബ്രണ്ടന്‍ മക്കല്ലത്തിൻറെയും പേരിൽ ആയിരുന്നു ഈ റെക്കോഡ്. ഇരുവരും ചേർന്ന് 11 സിക്സ് ആണ് നേടിയത്. ഈ റെക്കോഡ് ആണ് ഇപ്പോൾ പഴങ്കഥ ആയത്,.കൂടാതെ ആദ്യ സെഞ്ചുറി തന്നെ ഡബിൾ സെഞ്ചുറി നേടിയ മായങ്ക് മറ്റൊരു ചരിത്രനേട്ടവും സ്വന്തമാക്കി.

Leave a comment