Cricket Top News

വിശാഖപട്ടണം ടെസ്റ്റ്: സ്‌പിന്നിൽ കുരുങ്ങി ദക്ഷിണാഫ്രിക്ക 

October 4, 2019

author:

വിശാഖപട്ടണം ടെസ്റ്റ്: സ്‌പിന്നിൽ കുരുങ്ങി ദക്ഷിണാഫ്രിക്ക 

വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിലെ ആദ്യ മൽസരത്തിൽ ദക്ഷിണാഫ്രിക്ക പരുങ്ങലിൽ. ആദ്യ ഇന്നിങ്‌സ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് മൂന്ന് വിക്കറ്റുകൾ നഷ്ടമായി.  502/7 എന്ന നിലയിൽ ഒന്നാം ഇന്നിങ്‌സ് ഇന്ത്യ ഡിക്ലയർ ചെയ്തു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ ദക്ഷിണാഫ്രിക്ക 39/3 എന്ന നിലയിലാണ്. 27 റൺസുമായി ഡീനും, രണ്ട് റൺസുമായി ടെമ്പ ബാവുമയുമാണ് ക്രീസിൽ. മൂന്ന് വിക്കറ്റുകളും സ്പിന്നർമാർക്കാണ് ലഭിച്ചത്. അശ്വിന് രണ്ടും, ജഡേജ ഒരു വിക്കറ്റും നേടി.രണ്ടാം ദിവസമായ ഇന്നലെ മായങ്ക് ഡബിൾ സെഞ്ചുറി നേടി. മികച്ച പ്രകടനമാണ് ഇന്ത്യ ബാറ്റിങ്ങിൽ നടത്തിയത്.

202/0 എന്ന നിലയിൽ രണ്ടാം ദിവസം ബാറ്റിങ് ആരംഭിച്ച ഇന്ത്യ തകർപ്പൻ പ്രകടനമാണ് നടത്തിയത്.രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. 176 റൺസ് എടുത്ത രോഹിതിനെ മഹാരാജ് ആണ് പുറത്താക്കിയത്. രണ്ടാം ദിവസമായ ഇന്ന്  ഇന്ത്യ വളരെ വേഗത്തിലാണ് റൻസുകൾ വാരികൂട്ടിയത്. മായങ്ക് തകർപ്പൻ പ്രകടനത്തിലൂടെ ഡബിൾ നേടുകയും ചെയ്തു. എന്നാൽ രോഹിതും, മായങ്കും ഒഴിച്ച് ഇന്ത്യൻ നിരയിൽ ബാക്കി ആർക്കും തിളങ്ങാൻ കഴിഞ്ഞില്ല. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കേശവ് മഹാരാജ മൂന്ന് വിക്കറ്റ് നേടി.

Leave a comment