Foot Ball Top News

ചാബ്യൻസ് ലീഗ്: വലന്‍സിയയെ തോൽപ്പിച്ച് അയാകസ് ഗ്രൂപ്പിൽ ഒന്നാമതെത്തി

October 3, 2019

author:

ചാബ്യൻസ് ലീഗ്: വലന്‍സിയയെ തോൽപ്പിച്ച് അയാകസ് ഗ്രൂപ്പിൽ ഒന്നാമതെത്തി

ചാബ്യൻസ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ വലന്‍സിയയെ അയാകസ് തോൽപ്പിച്ചു. മറുപടിയില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സ്പാനിഷ് ക്ലബ്ബ് വലന്‍സിയയെ ഹോളണ്ട് ക്ലബ്ബായ അയാകസ് തോൽപ്പിച്ചത്. ഹക്കീം സിയെച്ച്‌, പ്രൊമെസ്,വാന്‍ ഡെ ബിക്ക് എന്നിവരാണ് അയാക്സിന് വേണ്ടി ഗോളുകൾ നേടിയത്.മൽസരത്തിൽ പന്ത് കൂടുതൽ സമയവും വലന്‍സിയയുടെ കയ്യിൽ ആയിരുന്നുവെങ്കിലും അവർക്ക് അയാക്സിൻറെ പ്രതിരോധം മറികടക്കാൻ സാധിച്ചില്ല. ആദ്യ പകുതിയിൽ രണ്ടും, രണ്ടാം പകുതിയിൽ ഒന്നും ഗോളുകൾ ആണ് പിറന്നത്.

മൽസരം തുടങ്ങി എട്ടാം മിനിറ്റിൽ ആദ്യ ഗോൾ നേടി അയാക്‌സ് ലീഡ് ഉയർത്തി. ഹക്കീം സിയെച്ച്‌ ആണ് ആദ്യ ഗോൾ നേടിയത്.ഈ സീസൺ ചാബ്യൻസ് ലീഗിലെ ഇതുവരെയുള്ളതിൽ ഏറ്റവും മികച്ച ഗോളാണ് ഇന്ന് നേടിയത്. 25 യാർഡ് ദൂരത്തുനിന്ന് സ്ട്രൈക്ക് ചെയ്ത പന്ത് ടോപ്പ് കോർണറിലൂടെ വലയിൽ എത്തുകയായിരുന്നു. പിന്നീട് മുപ്പത്തിനാലാം മിനിറ്റിൽ പ്രൊമെസ് രണ്ടാം ഗോൾ നേടി.ഓണപകുതിക്ക് ശേഷം അറുപത്തി ഏഴാം മിനിറ്റിലാണ് മൂന്നാം ഗോൾ പിറന്നത്. ,വാന്‍ ഡെ ബിക്ക് ആണ് മൂന്നാം ഗോൾ നേടിയത്.ജയത്തോടെ ഗ്രൂപ്പ് എച്ചില്‍ അയാക്‌സ് ഒന്നാമതെത്തി. കളിച്ച രണ്ട് കളികളും ജയിച്ചാണ് അയാക്‌സ് ഗ്രൂപ്പിൽ ഒന്നാമതെത്തിയത്.

Leave a comment