അഞ്ചാം ടെസ്റ്റിൽ ആദ്യ സെഞ്ച്വറി അതും ഡബിൾ : മായങ്ക് ആണ് താരം
ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മൽസരത്തിൽ ഇന്ത്യൻ ഓപ്പണർമാർ രണ്ടും തകർപ്പൻ പ്രകടനമാണ് നടത്തിയത്. ആദ്യ ദിവസം രോഹിത്തിന് സ്വന്തമായിരുന്നുയെങ്കിൽ രണ്ടാം ദിവസം മായങ്ക് അഗര്‍വാളിന് സ്വന്തം. ഇതുവരെ അഞ്ച് ടെസ്റ്റ് മത്സരങ്ങൾ മാത്രമാണ് മായങ്ക് അഗര്‍വാൾ കളിച്ചിട്ടുള്ളത്. കന്നി അന്താരാഷ്ട്ര സെഞ്ച്വറി തന്നെ ഡബിൾ നേടാൻ താരത്തിന് കഴിഞ്ഞു. ചരിത്ര നേട്ടമാണ് താരം നേടിയത്. തകർപ്പൻ പ്രകടനമാണ് മായങ്ക് നടത്തിയത്. 358 പന്തുകളില്‍ നിന്നാണ് മായങ്ക് ഡബിൾ നേടിയത്.
ആദ്യ ടെസ്റ്റിൽ മായങ്ക് 215 റൺസ് നേടി. 371 പന്തിൽ നിന്ന് 23 ഫോറും ആറ് സിക്സും സഹിതമാണ് മായങ്ക് 215 റൺസ് നേടിയത്. ആദ്യ ഇന്നിങ്സിൽ മികച്ച പ്രകടനം നടത്തിയ ഇന്ത്യ 502/7 എന്ന നിലയിൽ ഡിക്ളയർ ചെയ്തു. എന്നാൽ രോഹിത് ശർമയും, മായങ്ക് അഗര്‍വാളും മാത്രമാണ് ഇന്ത്യൻ നിരയിൽ തിളങ്ങിയത്. ബാക്കി എല്ലാവരും പെട്ടെന്ന് തന്നെ പുറത്തായി.






































