വിശാഖപട്ടണം ടെസ്റ്റ്: മായങ്ക് അഗർവാളിനും സെഞ്ചുറി, ഇന്ത്യ 300 കടന്നു
വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിന് ഇന്നലെ തുടക്കമായി. രോഹിത്തിന് പിന്നാലെ മായങ്ക് അഗർവാളിനും സെഞ്ചുറി തികച്ചു. ഇന്ത്യ 300 കിടന്നു. ശക്തമായ നിലയിലാണ് ഇന്ത്യ. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 324 റൺസ് എടുത്ത് നിൽക്കുകയാണ്. രോഹിത് ശർമയുടെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്. 176 റൺസ് എടുത്ത രോഹിതിനെ മഹാരാജ് ആണ് പുറത്താക്കിയത്. രണ്ടാം ദിവസമായ ഇന്ന് ഇന്ത്യ വളരെ വേഗത്തിലാണ് റൻസുകൾ വാരികൂട്ടിയത്. ആറ് റൺസുമായി പൂജാരയും, 138 റൺസുമായി മായങ്ക് അഗർവാളുമാണ് ക്രീസിൽ.
202 റൺസുമായി രണ്ടാം ദിവസം ആരംഭിച്ച ഇന്ത്യ ടെസ്റ്റ് മത്സരമാണെന്ന് തോന്നാത്ത രീതിയിലാണ് ബാറ്റ് ചെയ്തത്. രോഹിത് ശർമ 150 റൺസും, മായങ്ക് തൻറെ കന്നി സെഞ്ചുറിയും നേടി. ഒന്നാം വിക്കറ്റിൽ 317 റൺസാണ് ഇരുവരും ചേർന്ന് നേടിയത്. മഴ മൂലം ഇന്നലെ നേരത്തെ കളി അവസാനിപ്പിച്ചിരുന്നു.






































