ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ്; മലയാളി താരം ജിന്സൺ ജോൺസൺ ഇന്നിറങ്ങും
ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ 1500 മീറ്ററിന്റെ ഹീറ്റ്സ് മത്സരത്തിൽ പങ്കെടുക്കാനായി മലയാളി താരം ജിന്സൺ ജോൺസൺ ഇന്നിറങ്ങുന്നു. മത്സരം ഇന്ത്യന്‍ സമയം രാത്രി 12.30നാണ് ആരംഭിക്കുന്നത്. മത്സരത്തിന്റെ സെമിഫൈനല്‍ നാളെ നടക്കും.

ഏഷ്യന്‍ ചാമ്പ്യനായ ജിന്സൺ സെമിഫൈനലില്‍ പ്രവേശിക്കുമെന്ന ഏക പ്രതീക്ഷയിലാണ് എല്ലാവരും. ഇത്തവണത്തെ എല്ലാവരുടെയും പ്രകടനം പരിശോധിച്ചാൽ ആകെ മത്സരിക്കുന്ന 67 പേരില്‍ നിലവില്‍ 26-ാം സ്ഥാനത്താണ് ജിന്സൺ നിൽക്കുന്നത്. അമേരിക്കയിലെ പരിശീലനത്തിന് ശേഷമാണ് ജിന്സൺ ദോഹയിലെത്തിയത്.






































