ശാന്ത രംഗസ്വാമിയ്ക്ക് പിന്നാലെ ബിസിസിഐ ഉപദേശകസമിതി അധ്യക്ഷ സ്ഥാനം രാജിവച്ച് കപില്‍ദേവ്
മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിലെ മുന്‍ ഇന്ത്യന്‍ ടീം ക്യാപ്റ്റനും പരിശീലകനുമായിരുന്ന കപില്‍ ദേവ് ബിസിസിഐ ഉപദേശക സമിതി അധ്യക്ഷ സ്ഥാനം രാജിവെച്ചു. നേരത്തെ ഉപദേശക സമിതി അംഗ ശാന്ത രംഗസ്വാമി സ്ഥാനം രാജിവെച്ചിരുന്നു. അതിന് പിന്നാലെയാണ് കപിൽ ദേവിന്റെ രാജി. ബിസിസിഐ ഉപദേശക സമിതി അംഗങ്ങള്‍ക്കെതിരെ ഭിന്നതാത്പര്യ ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്നാണ് ക്ളിപ് ദേവ് രാജിവച്ചത്.
ഇന്ത്യന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷന്റെ സ്റ്റീയറിങ് കമ്മിറ്റി അംഗവും ഡയറക്ടറുമാണ് കപില്‍ ദേവ്. ടിവി ചാനലുകളുമായുള്ള കൂട്ടുകെട്ടും കപില്‍ ദേവിനെതിരെ ഉയര്‍ന്നിരിക്കുന്ന ഭിന്നതാത്പര്യ ആരോപണത്തില്‍ ഉള്‍പ്പെടുന്നു. സുപ്രീംകോടതി നിയോഗിച്ച കമ്മറ്റിക്ക് മുന്‍താരം രാജിക്കത്ത് നല്‍കി. കപില്‍ ഉള്‍പ്പെടുന്ന സമിതിക്കായിരുന്നു ഇന്ത്യയുടെ പുരുഷ, വനിതാ ടീമിന്റെ പരിശീലകനെ തെരഞ്ഞെടുക്കാനുള്ള ഉത്തരവാദിത്വം ഉണ്ടായിരുന്നത്.






































