മുഹമ്മദ് സലാ രക്ഷകനായി: ചാമ്ബ്യന്‍സ് ലീഗിൽ ലിവര്‍പൂളിന് ആദ്യ ജയം
ആന്‍ഫീല്‍ഡ് : ചാമ്ബ്യന്‍സ് ലീഗിൽ ഇന്ന് നടന്ന മത്സരത്തിൽ ലിവർപൂൾ മുഹമ്മദ് സലായുടെ അവസാന നിമിഷ ഗോളിൽ ഗ്രുപ്പിലെ ആദ്യ വിജയം സ്വന്തമാക്കി. ഓസ്ട്രിയന്‍ ക്ലബ് റെഡ്ബുള്‍ സാല്‍സ്ബര്‍ഗിനെ മോണിനെതിരെ നാല് ഗോളുകൾക്കാണ് ലിവർപൂൾ തോൽപ്പിച്ചത്. തകർപ്പൻ പോരാട്ടമാണ് ഇന്ന് കാണാൻ കഴിഞ്ഞത്. ലിവർപൂളിനെ വിറപ്പിച്ചതിന് ശേഷമാണ് റെഡ്ബുള്‍ പരാജയം ഏറ്റുവാങ്ങിയത്. ആദ്യ പകുതിയിൽ മൂന്നും രണ്ടാം പകുതിയിൽ നാലും ഗോളുകൾ ആണ് പിറന്നത്. സാദിയോ മാനേ ആണ് ആദ്യ ഗോൾ ലിവർപൂളിന് വേണ്ടി നേടിയത്. ഒൻപതാം മിനിറ്റിൽ ആയിരുന്നു ആദ്യ ഗോൾ പിറന്നത്.
25,36,69 എന്നീ മിനിറ്റുകളിലാണ് ലിവർപൂൾ ഗോളുകൾ നേടിയത്. ആദ്യ പകുതിയിൽ രണ്ട് ഗോളുകൾ നേടിയ ലിവര്‍പൂളിനെതിരെ 39-ാം മിനിറ്റില്‍ ഹ്വാങ് ഹീ ചാന് ആണ് റെഡ്ബുള്ളിന് വേണ്ടി ആദ്യ ഗോൾ നേടിയത്. രണ്ടാം പകുതിയിൽ 56, 60 മിനിറ്റിൽ ഗോളുകള നേടി മൽസരം സമനിലയിൽ എത്തിച്ചു. രണ്ടാം പകുതിയിൽ മികച്ച പ്രകടനമാണ് റെഡ്ബുൾ നടത്തിയത്. മത്സരം സമനിലയിലേക്ക് നീങ്ങുമെന്ന് തെന്നിയ സമയത്താണ് ലിവർപൂളിന് രക്ഷകനായി മുഹമ്മദ് സലാ എത്തിയത്. 69-ാം മിനിറ്റില്‍ മുഹമ്മദ് സലാ ഗോൾ നേടി ലിവർപൂളിന്റെ ലീഡ് ഉയർത്തി. ആദ്യ മത്സരത്തില്‍ നാപൊളിയോട് ലിവർപൂൾ തോറ്റിരുന്നു.






































