ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം
ഡൽഹി: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിന് നാളെ തുടക്കം. റഷ്യയിൽ ആരംഭിക്കുന്ന ചാമ്പ്യന്‍ഷിപ്പിൽ ആറുതവണ ലോക ചാമ്പ്യനായ മേരി കോമാണ് ഇന്ത്യന്‍ വനിതകളെ നയിക്കുന്നത്. ഇന്ത്യയുടെ കായിക അംബാസഡര്‍ കൂടിയായ മേരി വീണ്ടുമൊരു ലോക ചാമ്പ്യന്‍ഷിപ്പ് കൂടി ലക്ഷ്യമിട്ടുകൊണ്ടാണ് ഇത്തവണ എത്തിയിരിക്കുന്നത്.
മേരിയെ കൂടാതെ സരിത ദേവി, സിമ്രന് ജിത്ത് കൗര്‍ എന്നിവരും ഇത്തവണത്തെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകളാണ്. കഴിഞ്ഞ വർഷം വെങ്കലമെഡല്‍ ജേതാവായ സരിത ദേവി ഇക്കുറി അത് സ്വര്‍ണ നേട്ടത്തിലെത്തിക്കുമെന്നാണ് കരുതുന്നത്. നീരജ്, ജമുന ബോറ തുടങ്ങി അഞ്ച് പുതുമുഖ താരങ്ങള്‍ ഇക്കുറി ലോക ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്കുവേണ്ടി പങ്കെടുക്കുന്നുണ്ട്.






































