ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; പി.യു. ചിത്ര സെമി കാണാതെ പുറത്ത്
ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ പി യു ചിത്ര സെമി കാണാതെ പുറത്തേക്ക്. 1500 മീറ്ററില്‍ മലയാളി താരം ചിത്രയ്ക്ക് തന്റെ റെക്കോർഡ് മെച്ചപ്പെടുത്താനായെങ്കിലും ജയം കൈവരിക്കാൻ ആയില്ല. രണ്ടാം ഹീറ്റ്സില്‍ ചിത്ര 4.11.10 സെക്കന്‍ഡില്‍ എട്ടാമതായാണ് ട്രാക്ക് ഫിനിഷ് ചെയ്തത്. ട്രാക്കിൽ ഓടിയ 35 പേരില്‍ 30-മാത്തെ ആളാണ് ചിത്ര.
ഇക്കഴിഞ്ഞ ഏപ്രിൽ മാസം ഇതേ ട്രാക്കിലാണ് ചിത്ര ഏഷ്യന്‍ ചാമ്പ്യനായത്. നെതര്‍ലന്‍ഡ്സിന്റെ ഹസന്‍ സിഫാനാണ് ഹീറ്റ്സില്‍ മികച്ച സമയം കുറിച്ചത്. 4.03.88 സമയത്തില്‍ ഓടിയെത്തിയ സിഫന്‍ നേരത്തെ 10000 മീറ്റരിലും താരം തന്റെ കഴിവ് തെളിയിക്കുകയും സ്വർണം നേടുകയും ചെയ്തു.






































