വിശാഖപട്ടണം ടെസ്റ്റ്: ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു
വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിന് ഇന്ന് തുടക്കമാകും. ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞെടുത്തു. ഇന്ന് വിശാഖപട്ടണം ഡോ.വൈ.എസ്. രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രാവിലെ 9:30ന് ആരംഭിക്കും. ഏറ്റവും വലിയ മാറ്റം പന്തിന് പകരം സാഹ എത്തുന്നു എന്നതാണ്. കൂടാതെ അശ്വിനും ഇന്ത്യൻ ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയുടെ രണ്ടാം പരമ്പര ആണ്. വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതാണ്. 120 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്.ഇഷാന്ത് ശർമയും, ഷാമിയുമാണ് ടീമിലെ പേസ് ബൗളർമാർ.
ഇന്ത്യ(പ്ലെയിങ് XI) : രോഹിത് ശർമ, മായങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോഹ്ലി, അജിങ്ക്യ രഹാനെ, ഹനുമ വിഹാരി, വൃദ്ധിമാൻ സാഹ, രവീന്ദ്ര ജഡേജ, രവിചന്ദ്രൻ അശ്വിൻ, ഇഷാന്ത് ശർമ, മുഹമ്മദ് ഷാമി.
ദക്ഷിണാഫ്രിക്ക(പ്ലെയിങ് XI): ഐഡൻ മാർക്രം, ഡീൻ എൽഗാർ, തീനിസ് ഡി ബ്രൂയിൻ, ടെംബ ബാവുമ, ഫാഫ് ഡു പ്ലെസിസ്, ക്വിന്റൺ ഡി കോക്ക് , വെർനോൺ ഫിലാൻഡർ, സെനുരൻ മുത്തുസാമി, കേശവ് മഹാരാജ്, ഡെയ്ൻ പീഡ്, കഗിസോ റബാഡ.