ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടെസ്റ്റ് മത്സരം ഇന്ന് ആരംഭിക്കും
വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിന് ഇന്ന് തുടക്കമാകും. ഇന്ന് വിശാഖപട്ടണം ഡോ.വൈ.എസ്. രാജശേഖര റെഡ്ഡി ക്രിക്കറ്റ് സ്റ്റേഡിയത്തിലെ രാവിലെ 9:30ന് ആരംഭിക്കും. ടി20 മൽസരം സമനിലയിൽ അവസാനിച്ചിരുന്നു. ഇന്ത്യൻ ടീമിൽ ആദ്യ മൽസരത്തിൽ നിന്ന് പന്തിന് പകരം സഹയാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. മോശം പ്രകടനം തുടരുന്ന സാഹചര്യത്തിലാണ് പന്തിനെ മാറ്റിയത്. പരിക്ക് മൂലം ബുംറയും ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നില്ല. ബുംറക്ക് പകരം ഉമേഷ് യാദവ് ആണ് ടീമിൽ ഇടം നേടിയത്.
മൂന്ന് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിൽ ഉള്ളത്. ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിൽ ദക്ഷിണാഫ്രിക്കയുടെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്. ഇന്ത്യയുടെ രണ്ടാം പരമ്പര ആണ്. വിൻഡീസിനെ തോൽപ്പിച്ച് ഇന്ത്യ പോയിന്റ് നിലയിൽ ഒന്നാമതാണ്. 120 പോയിന്റ് ആണ് ഇന്ത്യക്കുള്ളത്. 60 പോയിന്റുമായി ന്യൂസിലൻഡ് ആണ് രണ്ടാം സ്ഥാനത്തുള്ളത്. ആഷസ് പാരമ്പരയോടെയാണ് ലോക ടെസ്റ്റ് ചാമ്പ്യാൻഷിപ്പിന് തുടക്കമായത്. ഐസിസി വേൾഡ് ടെസ്റ്റ് റാങ്കിംഗിലെ മികച്ച 9 ടീമുകൾ 2019 ഓഗസ്റ്റ് മുതൽ 2021 ജൂൺ വരെ സൈക്കിളിൽ 3 ഹോം സീരീസുകളും 3 എവേ സീരീസുകളും കളിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജയിയെ നിർണയിക്കുന്നത്.