കേരള ബ്ലാസ്റ്റേഴ്സിന് ഇനി പുതിയ നായകൻ
2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ ഓഗ്ബെച്ചേ നയിക്കും. നൈജീരിയൻ താരമായ ഓഗ്ബച്ചെ സെന്‍ട്രല്‍ ഫോര്‍വേഡ് പൊസിഷനില്‍ മികച്ച പ്രകടനം നടത്തുന്ന താരമാണ്. സന്ദേശ് ജിങ്കാൻ ആണ് നിലവിലെ ക്യാപ്റ്റൻ. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡില്‍ ആണ് ഓഗ്ബെച്ചേ കഴിഞ്ഞ സീസണിൽ കളിച്ചത്.
ഫ്രാന്‍സ്, സ്പെയിന്, ഇംഗ്ലണ്ട്, നെതെര്ലാന്ഡ് ഗ്രീസ്, യു എ ഇ എന്നീ രാജ്യങ്ങളിലെ ക്ളബ്ബുകൾക്കായി ഓഗ്ബെച്ചേ കളിച്ചിട്ടുണ്ട്. പുതിയ ഭാവത്തിലും, ശ്കതിയിലും ഈ സീസണിൽ എത്തുന്നതിൻറെ ഭാഗമായാണ് പുതിയ നായകനെ നിയമിച്ചിരിക്കുന്നത്. കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരമാണ് സന്ദേശ് ജിങ്കാന്. പ്രതിരോധ നിരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച താരമാണ് ജിങ്കൻ.






































