Foot Ball Top News

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്‌സി പുറത്തിറക്കി

September 30, 2019

author:

കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ ജേഴ്‌സി പുറത്തിറക്കി

ഐഎസ്എല്ലിൽ ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്‌സ് 2019-2020 സീസണിലേക്കുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി. ഇത്തവണ ആരാധകർക്ക് വേണ്ടിയും അവർ പുതിയ ജേഴ്‌സി പുറത്തിറക്കി. ഇന്ന് കൊച്ചിയിൽ നടന്ന ചടങ്ങിൽ ആണ് പുതിയ രണ്ട് ജേഴ്‌സികൾ പുറത്തിറക്കിയത്. റെയോര്‍ സ്‌പോര്‍ട്‌സ് ആണ് ഇത്തവണ ബ്ലാസ്റ്റേഴ്‌സിന്റെ ജേഴ്‌സി തയാറാക്കിയത്.

മഞ്ഞ നിറത്തിലുള്ള ജേഴ്‌സി തന്നെയാണ് ഇത്തവണയും പുറത്തിറക്കിയത്. ലുലു മാളിൽ നടന്ന ചടങ്ങിൽ എല്ലാ താരങ്ങളെയും പരിചയപ്പെടുത്തി. ആരാധകർക്കായി ‘എന്നും യെല്ലോ’ എന്ന് പ്രിന്റ് ചെയ്ത ജേഴ്‌സിയാണ് പുറത്തിറക്കിയിരിക്കുന്നത്.

Leave a comment