ലോക അത്‌ലറ്റിക് ചാംപ്യൻഷിപ്പ്; ട്രാക്കിൽ 10.71 സെക്കന്‍ഡിൽ ഫിനിഷ് ചെയ്ത് ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി
ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ജമൈക്കന്‍ താരമായ ഷെല്ലി ആന്‍ ഫ്രേസര്‍ വേഗറാണിയായി. ട്രാക്കിൽ 10.71 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. അമ്മയായ ശേഷം ട്രാക്കിലേക്ക് തിരിച്ചുവന്ന 32കാരി ലോകറെക്കോര്‍ഡോടെയാണ് വേഗറാണിയായത്. ഇതിന് മുൻപ് സീസണില്‍ രണ്ട് ഡയമണ്ട് ലീഗുകളില്‍ ഷെല്ലി വിജയിച്ചിരുന്നു.
പ്രസവശേഷം ട്രാക്കില്‍ നിന്ന് പതിമൂന്ന് മാസത്തെ ഇടവേളയെടുത്ത ഷെല്ലിയുടെ മിന്നുന്ന തിരിച്ചു വരവാണ് കണ്ടത്. ഷെല്ലിയുടെ നാലാമത്തെ സ്വര്‍ണനേട്ടമാണിത്. സ്റ്റാർട്ടിങ്ങിൽ തന്നെ കുതിച്ചു പായ്തതോടെയാണ് ഷെല്ലിയെ ഇത്തവണയും സ്വര്‍ണനേട്ടത്തിലേക്ക് നയിച്ചത്.






































