Athletics Top News

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

September 30, 2019

author:

ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ്; ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്നിറങ്ങും

ദോഹ: ദോഹയിൽ നടക്കുന്ന ലോക അത്‍‍ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ജാവലിന്‍ ത്രോ യോഗ്യതാ റൗണ്ടിൽ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ഇന്ന് മത്സരിക്കും. ഇന്ന് ഗ്രൂപ്പ് എ യോഗ്യതാ റൌണ്ട് രാത്രി ഏഴിന് നടക്കും അതെ സമയം, എട്ടരയ്ക്ക് ഗ്രൂപ്പ് ബി മത്സരവും നടക്കും.

അത്‍ലറ്റിക്സിന്റെ അവസാന നിമിഷമാണ് അര്‍ച്ചനയെയും അഞ്ജലിയെയും ഇന്ത്യന്‍ ടീമിൽ ഉള്‍പ്പെടുത്തിയത്. 200 മീറ്റർ ഹീറ്റ്സില്‍ അര്‍ച്ചന സുശീന്ദ്രന്‍ ഇറങ്ങും. 400 മീറ്റര്‍ ഹീറ്റ്സില്‍ അഞ്ജലി ദേവി മത്സരിക്കും. കഴിഞ്ഞമാസം 51.53 സെക്കന്‍ഡിൽ 400 മീറ്ററില്‍ ഓടിയെത്തിയ അഞ്ജലി അത്‌ലറ്റിക്‌സ് നിരീക്ഷകരെ ഞെട്ടിച്ചിരുന്നു.

Leave a comment