Foot Ball Top News

പരിക്ക് : മാഴ്സെലോയ്ക്ക് രണ്ടാം ചാമ്ബ്യന്‍സ് ലീഗ് മത്സരവും നഷ്ട്ടമാകും

September 30, 2019

author:

പരിക്ക് : മാഴ്സെലോയ്ക്ക് രണ്ടാം ചാമ്ബ്യന്‍സ് ലീഗ് മത്സരവും നഷ്ട്ടമാകും

ബ്രസീലിയൻ സൂപ്പർ താരം മാഴ്സലോ രണ്ടാം ചാമ്ബ്യന്‍സ് ലീഗ് മത്സരത്തിൽ ഉണ്ടാകില്ല. റയല്‍ മാഡ്രിഡ് താരാമനായ മാഴ്സെലോയ്ക്ക്പരിക്ക് പറ്റിയതാണ് വിനയായത്. റയലിന് വലിയ തിരിച്ചടിയാണ് ലഭിച്ചിരിക്കുന്നത്. പരിശീലനത്തിനിടെ ഏറ്റ ഹാംസ്ട്രിംഗ് ഇഞ്ചുറി ആണ് മാഴ്സെലോയ്ക്ക് വിനയായത്. റയൽ താരം ഫെര്‍ലാണ്ട് മെന്‍ഡിയും പരിക്കിനെത്തുടർന്ന് ചാമ്ബ്യന്‍സ് ലീഗിൽ നിന്ന് ഒഴിവായി.

കഴിഞ്ഞ നാല് മൽസരങ്ങളിലും മാഴ്സലോ കളിച്ചിരുന്നില്ല.  മാഴ്സലോയ്ക്ക് പകരം ആരെന്ന് ഇതുവരെ പറഞ്ഞിട്ടില്ല. നാചോയേയോ അല്‍വരോ ഒഡ്രിയോസോളയേയോ  ആണ് ഫെര്‍ലാണ്ട് മെന്‍ഡിന് പകരം എത്തുന്നത്. സൂപ്പർ താരങ്ങൾക്ക് പരിക്ക് പറ്റുന്നത് റയലിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്. പിഎസ്ജിയോട് ആദ്യ മൽസരത്തിൽ തോൽക്കുകയും ചെയ്തിരുന്നു.

Leave a comment