Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു

September 30, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക മൂന്നാം വനിത ടി20 മൽസരം മഴ മൂലം ഉപേക്ഷിച്ചു

ഇന്ത്യ ദക്ഷിണാഫ്രിക്ക വനിത ടി20 മൽസരത്തിലെ മൂന്നാം മൽസരം മഴമൂലം ഉപേക്ഷിച്ചു. ടോസ് പോലും ഇടാൻ കഴിയാത്ത സാഹചര്യത്തിൽ മൽസരം ഉപേക്ഷിക്കുകയായിരുന്നു. മഴ കാരണം ഔട്ട്ഫീൽഡ് നനഞ്ഞു കിടക്കുന്നതിനാലാണ് മൽസരം ഉപേക്ഷിച്ചത്.  പരമ്പരയിലെ തുടർച്ചയായ രണ്ടാം മൽസരമാണ് മഴ മൂലം ഉപേക്ഷിക്കുന്നത്. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ആദ്യ മൽസരം ഇന്ത്യ ജയിച്ചിരുന്നു. രണ്ടാം മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു. ആദ്യ മത്സരത്തിൽ ഇന്ത്യ 11 റൺസിന് ആണ് ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ചത്.

അഞ്ച് ടി20 മത്സരങ്ങളും, മൂന്ന് ഏകദിനങ്ങളുമാണ് ഈ പര്യടനത്തിൻ ഉള്ളത്.ഒക്ടോബർ ഒന്നിനൊന്ന് നാലാം ടി20. ഏകദിന മൽസരങ്ങൾ ഒക്ടോബർ 9ന് ആരംഭിക്കും.

Leave a comment